മതേതര ഇന്ത്യ; ഒരു വിദൂര സ്വപ്നമോ?

ലോക രാജ്യങ്ങളിൽ നിന്നും വ്യത്യസ്തമായി ജാതി മത വർഗ്ഗ വർണ്ണ ഭേദമന്യേ “നാനാത്വത്തിൽ ഏകത്വമെന്ന ” തത്വത്തിൽ അധിഷ്ഠിതമായി നിലനിൽക്കുന്ന ജനാധിപത്യ രാജ്യമാണ് ഇന്ത്യ. നിരവധി മതങ്ങളും ഭാഷകളും ഗോത്രങ്ങളും വർഗ്ഗങ്ങളും നിലനിൽക്കുന്ന ഇന്ത്യയെ പോലൊരു രാജ്യത്ത് ഐക്യം സ്ഥാപിക്കുക എന്നതാണ് സ്വാതന്ത്ര്യ ഇന്ത്യ നേരിട്ട പ്രധാന വെല്ലുവിളി.എന്നാൽ ഇന്ത്യയിലെ വൈവിധ്യങ്ങളും വൈരുദ്ധ്യങ്ങളും നിലനിർത്തിക്കൊണ്ട് തന്നെ ഇന്ത്യയെ സ്വാതന്ത്ര്യ ജനാധിപത്യം മതേതര രാജ്യമാക്കി മാറ്റാൻ ദേശീയ നേതാക്കൾക്ക് കഴിഞ്ഞു എന്നത് പ്രശംസനീയമാണ്. എങ്കിലും സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യയുടെ ഐക്യത്തിൽ നിലനിർത്തുന്നതിൽ ഭരണകൂടം പരാജയപ്പെടുന്നു എന്നതാണ് സമീപകാല സംഭവങ്ങൾ സൂചിപ്പിക്കുന്നത്.
ഇന്ത്യയിൽ അനുദിനം വർദ്ധിച്ചു വരുന്ന വർഗീയ വംശീയ കലാപങ്ങളും വിദ്വേഷ പ്രചാരണങ്ങളുമാണ് ഇന്ത്യയുടെ ഐക്യ തകര്‍ക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത്. ബ്രിട്ടീഷുകാർ ഇന്ത്യ ഭരിച്ചിരുന്ന കാലത്ത് നിഷ്കളങ്കരായ ഇന്ത്യൻ ജനതകക്കിടയിൽ അധികാരം സ്ഥാപിക്കുന്നതിന് വേണ്ടി അവർ വിദ്വേഷത്തിന്റെ വിത്തുകൾ പാകിയത്. ജാതി മത വ്യത്യാസമില്ലാതെ ഒറ്റക്കെട്ടായി വർഷങ്ങൾ നീണ്ടു പോരാട്ടത്തിന് ഒടുവിൽ സ്വാതന്ത്ര്യം നേടിയതിനു ശേഷവും അവിദോഷത്തിന്റെ പേരുകൾ ഇന്ത്യൻ ജനതയ്ക്കിടയിൽ വലിയ അന്തരമുണ്ടാക്കി എന്നത് ഖേദകരമാണ്. ഇന്ത്യൻ ജനതയ്ക്കിടയിൽ ഭിന്നിപ്പിന്റെ അനന്തരഫലം തന്നെയാണ് ഇന്ത്യ_പാക്ക് വിഭജനത്തിലേക്ക് നയിച്ചത്.
ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്ന നമ്മുടെ രാഷ്ട്ര പിതാവായ ഗാന്ധിജി, ഒരു ഇന്ത്യക്കാരന്റെ കൈകളാൽ വെടിവെച്ചു മരിക്കുന്ന ദയനീയവസ്ഥയിലേക്ക് മതേതര ഇന്ത്യയെ കൊണ്ടെത്തിച്ചതും ഈ മതഭ്രാന്ത് തന്നെയുണ്ടെന്നതിൽ സംശയമില്ല. ഇന്ത്യയുടെ ആത്മാവിന് ഏറ്റവും മുറിവാണ് ഗാന്ധിജിയുടെ കൊലപാതകം,
എന്നാൽ സമീപകാലങ്ങളിൽ ഗാന്ധിജിയെ വിസ്മരിക്കുകയും ഗാന്ധിജിയുടെ ഘാതകനെ പൂവിട്ടു പൂജിക്കുകയും ചെയ്യുന്ന വിരോധാഭാസത്തിലേക്ക് ഒരു വിഭാഗം അധ:പതിച്ചിരിക്കുന്നു എന്നത് അത്യന്തം ഖേദകരവും പരിഹാസ്യവുമാണ്.
പിൽക്കാലത്ത് ഉണ്ടായ ബാബരി ധ്വംസനം ഇന്നും മതേതര ഇന്ത്യയുടെ ഉണങ്ങാത്ത മുറിവാണ്. ഭരണഘടനയെയും നിങ്ങളെയും നോക്കൂ ബാബരി മസ്ജിദ് നിലനിന്നിരുന്നിടത്ത് രാമ ക്ഷേത്രം പണിയാനുള്ള ഇന്ത്യൻ പരമോന്നത നീതി പീഠത്തിന്റെ തീരുമാനം അക്ഷരാർത്ഥത്തിൽ രാജ്യത്തെ മതേതരത്തിനേറ്റ കനത്ത പ്രഹരം തന്നെയാണ്. ഗുജറാത്ത് കലാപവും അതിന്റെ തനി ആവർത്തനമായി മണിപ്പൂരിൽ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന കലാപവും ഇന്ത്യൻ മതേതരത്വം തകർച്ചയുടെ വക്കിലാണ് എന്ന് അപായ സൂചനയാണ് നൽകുന്നത്. ഇന്ത്യമൊന്നടങ്കം ആശങ്കയോടെ ഉറ്റു നോക്കിയ മണിപ്പൂർ കലാപത്തിൽ ഇന്ത്യയുടെ പ്രധാനമന്ത്രി ആദ്യമായി പ്രതികരിക്കുന്നത് കലാപം തുടങ്ങി മാസങ്ങൾ പിന്നിടുന്നതിനു ശേഷമാണ്. മണിപ്പൂർ കത്തിയമർന്നുകൊണ്ടിരിക്കുമ്പോൾ അമേരിക്കയിലേക്ക് വിമാനം കയറി യു. എസ് ജനാധിപത്യത്തിന്റെ മഹത്വത്തെ കുറിച്ച് ക്ലാസ്സെടുത്ത മോദിജിയെ അത്ഭുതത്തോടെയാണ് ഇന്ത്യൻ ജനത നോക്കി കണ്ടത്.
തിരിച്ചെത്തിയതിനു ശേഷവും മണിപ്പുരിനെ കുറിച്ച് ഒന്നും പറയാതെ ഏക സിവിൽ കോഡ് ഇല്ലാത്തതിനാൽ മുസ്ലിം സ്ത്രീകൾ പ്രതിസന്ധിയിലാണെന്ന് പറഞ്ഞ മോദിയുടെ ഉദ്ദേശശുദ്ധിയെ സംശയിക്കേണ്ടിയിരിക്കുന്നു. 24 മണിക്കൂർ കൊണ്ട് പരിഹരിക്കാമായിരുന്ന പ്രശ്നത്തെ ഇത്ര വലിയ കലാപം ആക്കി മാറ്റിയത് കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ മോനാനുവാദം മാത്രമാണ്.
സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ നിലവിൽ വന്ന ഭരണകൂടങ്ങളെല്ലാം ഇന്ത്യയുടെ ഐക്യവും കെട്ടുറപ്പും സംരക്ഷിക്കാൻ ഒരു പരിധിവരെ ശ്രമിച്ചിരുന്നു വന്നത് വാസ്തവമാണ്. എന്നാൽ ഇന്ത്യയെ ഒരു ഹിന്ദുത്വ രാഷ്ട്രമാക്കി മാറ്റുക എന്ന് നിക്കൂടെ ലക്ഷ്യത്തോടെ അധികാരത്തിലേറെ ഭാരതീയ ജനത പാർട്ടി ഇന്ത്യയുടെ ഐക്യത്തിനും കെട്ടുറപ്പിനും ഭീഷണിയാവുകയാണ്. ഇനി കൂടെ ലക്ഷ്യത്തിലേക്കുള്ള മുന്നോടിയായിട്ടാണ് പൗരത്വ ബിൽ,മുത്വലാഖ് , ഏക സിവിൽ കോഡ്,മുതലായവയിലൂടെ അവർ ലക്ഷ്യം വെച്ചത്.
ബിജെപി അധികാരത്തിലേറിയതിനുശേഷം ഇന്ത്യയിൽ വർദ്ധിച്ചു വന്ന സാമ്പത്തിക മാന്ദ്യം,ദാരിദ്ര്യം, അഴിമതി,സ്ത്രീ പീഡനം മുതലായവ ഇന്ത്യ എത്രമാത്രം അരക്ഷിതാവസ്ഥയിലാണ് എന്നതിലേക്ക് വിരൽ ചൂണ്ടുന്നു. ന്യൂനപക്ഷങ്ങളെ നിരന്തരം വേട്ടയാടുന്ന തരത്തിലുള്ള നിയമനിർമ്മാണങ്ങളും വിദ്വേഷ പ്രചാരണങ്ങളും വർദ്ധിച്ചു വരുന്ന ഇക്കാലത്ത് ഭരണകൂടവും അതിന് ഒത്താശ ചെയ്യുന്നുവെന്നത് പരിതാപകരമാണ്.
ഭരണകൂടത്തിൽ നിന്ന് നീതി നിഷേധിക്കപ്പെടുമ്പോൾ സാധാരണക്കാരന്റെ ആശകേന്ദ്രമായി മാറുന്നത് നീതിപീഠങ്ങളാണ്. എന്നാൽ ആ നീതിപീഠങ്ങളും നീതി നിഷേധിക്കപ്പെടുമ്പോഴാണ് സാധാരണക്കാർക്ക് തെരുവി ഇറങ്ങേണ്ടി വരുന്നത് എന്നാണ് വാസ്തവം. ഇന്ത്യയുടെ 75 ആം സ്വാതന്ത്ര്യദിന പുലരിയെ നാം വരവേറ്റത് ബൽക്കീസ് ബാനു കേസിലെ പ്രതികളെ വെറുതെ വിട്ടു എന്ന വാർത്ത കേട്ടാണ്. തെറ്റ് ചെയ്യുന്നവൻ സംരക്ഷിക്കപ്പെടുകയും നിരപരാധികൾ ശിക്ഷിക്കപ്പെടുകയും ചെയ്യുന്ന ദുരവസ്ഥയിലേക്ക് ഇന്ത്യ എന്ന മതേതര രാജ്യം പൂക്കുത്തിരിക്കുന്നു എന്നത് അപമാനകരമാണ്.
ഇന്ത്യയിലെ ഇത്തരം അന്യായങ്ങളെ തുറന്നു കാട്ടുകയും ചോദ്യം ചെയ്യുകയും ചെയ്യുന്നവരെ നിശബ്ദരക്കാരാണ് ഭരണകൂടം ശ്രമിക്കുന്നത്. സമീപകാലത്ത് യു.എ.പി എ. കുറ്റം ചുമത്തിയ മാധ്യമപ്രവർത്തകൻ സിദ്ദീപാപ്പനും രാഹുൽഗാന്ധിയും എതിരാളികളെ നിശബ്ദരാക്കുന്ന ഭരണകൂടതന്ത്രത്തിന്റെ ഇലകളാണ്. സമകാലിക ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി സ്ത്രീ സുരക്ഷയാണ്. നരാധമാന്മാരായ കാമ ഭ്രാന്തന്മാർക്ക് മുമ്പിൽ സ്വന്തം സ്ത്രീത്വം അടിയറവ് വെക്കേണ്ടി വന്നവരിൽ പിഞ്ചുബാലിക മുതൽ വൃദ്ധ സ്ത്രീകൾ വരെ ഉൾപ്പെടുന്നുവെന്നതാണ് ഖേദകരം. ഗുജറാത്ത് കലാപത്തിൽ ക്രൂര ബലാത്സംഗത്തിനിരയായ ബൽക്കീസ് ബാനവും മണിപ്പൂർ കലാപത്തിനിടെ നഗ്നരാക്കി നടത്തിയ രണ്ട് പെൺകുട്ടികളും സ്വാതന്ത്ര ഇന്ത്യയുടെ സ്ത്രീ സുരക്ഷയ്ക്ക് മുമ്പിൽ ഒരു ചോദ്യചിഹ്നമാണ്. ആറുമാസം ഗർഭിണിയായിരിക്കെ അതിക്രൂരമായി പീഡനത്തിനെതിരായ ബൽക്കീസ് ബാനുവിന് നീതി കിട്ടാൻ വർഷങ്ങൾ പോരാടേണ്ടിവന്നു. ആ കുറ്റവാളികളെ ഒരു സ്വാതന്ത്ര്യ ദിനത്തിൽ നിലപാടു വിടുമ്പോൾ നീതി പീഠത്തിലുള്ള വിശ്വാസമാണ് ഇല്ലാതാകുന്നത്.
മതേതര ഇന്ത്യയിലെ മുസ്ലിം വിഭാഗത്തിന്റെ നിലനിൽപ്പും ഏറെ ആശങ്കകളുയർത്തുന്നുണ്ട്. മുത്വലാഖ്, ഏക സിവിൽ കോഡ്, പൗരത്വ ബിൽ, മുതലായവയിലൂടെ മുസ്ലിം വിഭാഗത്തെ മാത്രമാണ് അവർ ലക്ഷ്യം വെക്കുന്നത്. വർഷങ്ങളായി മുസ്ലിങ്ങൾ ആരാധന കർമ്മങ്ങൾ നിർവഹിച്ചിരുന്ന ബാബരി മസ്ജിദ് ഉന്മൂലനം ചെയ്തതും ജ്ഞാൻവാപി പള്ളികൾക്കു നേരെ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന അവകാശവാദങ്ങളും മുസ്ലിംകളെ ഇന്ത്യയിൽ നിന്ന് തുടച്ചു നീക്കാനുള്ള മുന്നോടിയാണ്.
ഇത്തരം സാഹചര്യങ്ങളിൽ തന്നെയാണ് തുടർന്നുള്ള സഞ്ചാരമെങ്കിൽ ഈ രാജ്യത്തിന്റെ മതേതരത്വവും ഐക്യവും വെറും കെട്ടുകഥകൾ മാത്രമാകുമെന്നതിൽ സംശയമില്ല.
സ്വേച്ഛാധിപത്യപരമായി ഭരണം നടത്തുകയും എതിരാളികളെ നിശബ്ദരാക്കുകയും ചെയ്യുന്ന ഭരണകൂടം ഇന്ത്യയുടെ ശോഭനമായ ഭാവിക്കു ഭീഷണി യാണെങ്കിലും, ‘ഫീനിക്സ് പക്ഷിയെ ‘ പോലെ ഉയർത്തെഴുന്നേൽക്കുന്ന രാഹുൽ ഗാന്ധിയെ പ്പോലുള്ളവരാണ് ഭാവി ഇന്ത്യയുടെ പ്രത്യാശ…