മതേതര ഇന്ത്യ; ഒരു വിദൂര സ്വപ്നമോ?
ലോക രാജ്യങ്ങളിൽ നിന്നും വ്യത്യസ്തമായി ജാതി മത വർഗ്ഗ വർണ്ണ ഭേദമന്യേ “നാനാത്വത്തിൽ ഏകത്വമെന്ന ” തത്വത്തിൽ അധിഷ്ഠിതമായി നിലനിൽക്കുന്ന ജനാധിപത്യ രാജ്യമാണ് ഇന്ത്യ. നിരവധി മതങ്ങളും ഭാഷകളും ഗോത്രങ്ങളും വർഗ്ഗങ്ങളും നിലനിൽക്കുന്ന ഇന്ത്യയെ പോലൊരു രാജ്യത്ത് ഐക്യം സ്ഥാപിക്കുക എന്നതാണ് സ്വാതന്ത്ര്യ ഇന്ത്യ നേരിട്ട പ്രധാന വെല്ലുവിളി.എന്നാൽ ഇന്ത്യയിലെ വൈവിധ്യങ്ങളും വൈരുദ്ധ്യങ്ങളും നിലനിർത്തിക്കൊണ്ട് തന്നെ ഇന്ത്യയെ സ്വാതന്ത്ര്യ ജനാധിപത്യം മതേതര രാജ്യമാക്കി മാറ്റാൻ ദേശീയ നേതാക്കൾക്ക് കഴിഞ്ഞു എന്നത് പ്രശംസനീയമാണ്. എങ്കിലും സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യയുടെ […]