Articles

ലഹരിയുടെ വിപത് വലയങ്ങൾ

പുതിയ സമൂഹം നേരിടുന്ന മഹാവിപത്തുകളിൽ ഒന്നാണ് മയക്കുമരുന്നുകളുടെ വ്യാപനം. അകപ്പെട്ടു പോയവർക്ക് പുറത്തു കടക്കാൻ സാധ്യമല്ലാത്ത തരത്തിൽ ശക്തമാണ് മയക്കുമരുന്നുകളുടെ സ്വാധീനം. സുഖവും ആഹ്ലാദവും തേടിയുള്ള മനുഷ്യന്റെ പ്രയാണമാണ് മയക്കുമരുന്നിന്റെ വിപത് വലയത്തിലേക്ക് മനുഷ്യ സമൂഹത്തെ നയിച്ചത്. നിയമങ്ങളും ശാസനകളും അവഗണിച്ച് ശുദ്ധ ഭൗതികതയെ പ്രണയിക്കുന്ന ഒരു വിഭാഗം. മാരകമായി ഇത്തരം കൃത്രിമ സുഖാനുഭൂതികളിൽ അഭിരമിക്കുന്ന ആരോഗ്യകരമായ ലോക സമൂഹഘടനക്ക് തന്നെ വലിയ വെല്ലുവിളിയായി മാറിയിരിക്കുന്നു. മയക്കുമരുന്നുകളുടെ ഉപയോഗം ദിനംതോറും വർദ്ധിച്ചുവരുകയാണെന്നാണ് പഠനങ്ങൾ പറയുന്നത്. അഥവാ നാശത്തിലേക്കുള്ള മനുഷ്യന്റെ യാത്രയ്ക്ക് ആളും ആക്കവും കൂടുകയാണെന്നർത്ഥം… മഹാനഗരങ്ങളിൽ നിന്ന് നഗരങ്ങളിലേക്കും അവിടെനിന്ന് ഗ്രാമങ്ങളിലേക്കും ഉഗ്രമങ്ങളിലേക്കും അവ വ്യാപിച്ചുകൊണ്ടിരിക്കുന്നു. നഗരങ്ങളുടെ തെരുവിൽ ഇന്ന് സുലഭമായി വാങ്ങാൻ പറ്റുന്ന തരത്തിൽ ഇതിന്റെ വിപണി വ്യാപിച്ചിരിക്കുന്നു.
ജീവിതത്തിൽ അനുഭവിക്കേണ്ടി വരുന്ന ദുഃഖങ്ങൾക്കും നിരാശകൾക്കും ആശ്വാസം കാണാനും,അപരിമേയമായ സുഖാനുഭൂതി ആസ്വദിക്കാനുമാണ് മനുഷ്യൻ ലഹരികൾ ഉപയോഗിക്കുന്നത്. വഴി തെറ്റിയവന് മയക്കുമരുന്ന് വായിക്കാട്ടിയും സുഹൃത്തുമൊക്കെയായി തോന്നുമെങ്കിലും, ഇനിയൊരിക്കലും പിടിവിടാത്ത മരണത്തിന്റെ കൈകളിലാണ് അവർ അകപ്പെട്ടിരിക്കുന്നത് എന്നതാണ് യാഥാർത്ഥ്യം. ഇഞ്ചിഞ്ചായി മരണത്തിന്റെ അഗാധയിലേക്ക് വട്ടംചുറ്റി വട്ടംചുറ്റി വലിച്ചു താഴ്ത്തുകയാണ് മയക്കുമരുന്നുകൾ ചെയ്യുന്നത്. നൈമിഷികമായ ഈ സുഖാനുഭൂതി തലമുറയെ തന്നെ നാശത്തിലേക്ക് നയിക്കാൻ കെൽപ്പുള്ളതാണ്.

മദ്യം തിന്മകളുടെ മാതാവ് എന്ന ആശയത്തിന്റെ തനിപ്പകര്‍പ്പാണ് ഇപ്പോൾ നടക്കുന്ന ഒരുപാട് സംഭവങ്ങൾ. എല്ലാ തിന്മകളുടെയും സ്രോതസ്സായി ലഹരി വര്‍ത്തിക്കുന്നു. ലഹരി ഒരു വലിയ വില്ലനായി ഇന്ന് നമ്മുടെ ഇടയിലുണ്ട്. ഇടക്കാലത്ത് സര്‍ക്കാര്‍ തലത്തില്‍ തന്നെ ലഹരിക്കെതിരെ വലിയ കാമ്പയിനുകള്‍ സംഘടിപ്പിച്ചിരുന്നു. ജനസംഖ്യയിലെ വലിയൊരു വിഭാഗം ഏതാണ്ട് ലഹരിയെ നോര്‍മലൈസ് ചെയ്യുന്ന വിധത്തിലാണ് മുന്നോട്ടു പോകുന്നത്. അതില്‍ സിന്തറ്റിക് ലഹരി ഉപയോഗവും നിരോധിത വസ്തുക്കളുടെ ഉപയോഗവും മാത്രമാണ് വാര്‍ത്തയാവുകയോ പിടിക്കപ്പെടുകയോ ചെയ്യുന്നത്.
ലഹരിക്കെതിരെയുള്ള കാമ്പയിന്‍ എന്നാല്‍ അതില്‍ നിന്ന് മദ്യം പടിക്ക് പുറത്താണ് എന്നൊരു അബോധ മനസ്സ് പലര്‍ക്കുമുണ്ട്. സുരക്ഷിത മദ്യപാനം എന്ന പേരില്‍ മദ്യം ആരോഗ്യകരമായ രൂപത്തില്‍ ശീലമാക്കണം എന്നാണ് അത്തരക്കാര്‍ പറയുന്നത്. എന്നാല്‍ മദ്യത്തിന്റെ കാര്യത്തില്‍ അങ്ങനെയൊരു അളവ് ഇല്ല എന്നതാണ് യാഥാര്‍ഥ്യം. സുരക്ഷിതം എന്ന് കരുതുന്ന അളവ് മദ്യപാനത്തിന്റെ ശീലം തുടങ്ങുന്ന നാളുകളില്‍ മാത്രമാണ് ഉണ്ടാവുക. പതിയെ പതിയെ അതിന് അടിമപ്പെടുകയും അളവും വീര്യവും വര്‍ധിക്കുകയും ചെയ്യുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സിന്തറ്റിക് ലഹരികളെപ്പോലെ വളരെ പെട്ടെന്ന് അഡിക്ഷന്‍ ഉണ്ടാക്കില്ലെങ്കിലും ക്രമേണ ആസക്തിയിലേക്കും ആക്രമണോത്സുകതയിലേക്കും എത്തിക്കാന്‍ മദ്യത്തിനും സാധിക്കും. അതുകൊണ്ട് ലഹരിക്കെതിരായ കാമ്പയിനുകളില്‍ നിയമം മൂലം നിരോധിച്ച ഉല്‍പ്പന്നങ്ങളുടെ ഉപയോഗത്തെക്കുറിച്ചു മാത്രമല്ല, മദ്യം അടക്കമുള്ള ലഹരികളെക്കുറിച്ചു കൂടി ശക്തമായി പറയുകയും,
യാത്രകളിലും കൂട്ടുകെട്ടുകളിലും പഠന വിനോദതൊഴിൽ മേഖലകളിലും നമ്മുടെ സന്താനങ്ങൾ,കൗമാര യൗവനങ്ങൾ ഇതിൽ നിന്ന് സുരക്ഷിതരാണെന്ന് നാം ഉറപ്പ് വരുത്തണം.

Rishana Chuyali

About Author

You may also like

Articles

ആത്മ സംസ്‌ക്കരനത്തിലൂടെ അല്ലാഹുവിലേക്ക്

“”ലോകങ്ങളൊക്കെയും കാത്തു സംരക്ഷിക്കുന്ന ലോകൈകനാഥന് സർവ്വസ്തുതിയും”” ഒരു മുസ്‌ലിമിന് അല്ലാഹുവിലേക്ക് അടുക്കാന്‍ വൈവിധ്യങ്ങളായ ആരാധനാ കർമ്മങ്ങളുണ്ട് .അവ ഇസ്‌ലാമിന്റെ സ്തംഭങ്ങളായി നിലകൊള്ളുന്ന അടിസ്ഥാനപരമായ ഫര്‍ളുകളില്‍ മാത്രം പരിമിതമല്ല