സ്വാതന്ത്ര ഭാരതത്തിന്റെ സഞ്ചാര പാത

1947 ഓഗസ്റ്റ് 15 അർദ്ധരാത്രി സ്വാതന്ത്ര്യ ഇന്ത്യ പിറവികൊണ്ടു. പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു പറഞ്ഞപോലെ’ വിധിയുമായുള്ള കൂടിക്കാഴ്ച… ചരിത്രത്തിലെ അപൂർവ്വ നിമിഷം. പഴയതിൽ നിന്ന് പുതിയതിലേക്ക് കാൽ വെക്കുമ്പോൾ, ഒരു യുഗം അവസാനിക്കുമ്പോൾ, ദീർഘകാലം അടിച്ചമർത്തപ്പെട്ട ദേശം അതിന്റെ ആത്മാവിനെ കണ്ടെത്തുന്നു’. ഈ വിവരണത്തോട് ഇന്ത്യയുടെ അസാമാന്യ പ്രയാണത്തിന് നെഹ്റു ആരംഭംകുറിച്ചു. രാഷ്ട്രമാകാൻ ഒരിക്കലും സാധിക്കില്ലെന്ന് പലരും വിധിയെഴുതിയ ദേശത്തിന് ദേശീയസ്വത്വം നൽകി. അടുത്ത മൂന്നുവർഷംകൊണ്ട് പുതുരാഷ്ട്രത്തിന് ഭരണഘടനയായി. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം തുടങ്ങീ ദേശീയ പ്രസ്ഥാനം ഉയർത്തിപ്പിടിച്ച സകല മൂല്യങ്ങളോടും പ്രതിജ്ഞാബദ്ധമായ ഭരണഘടന.
ഇന്ത്യൻ ഭരണം
രാജ്യമിന്ന് 77 യാം സ്വാതന്ത്ര ദിനം ആഘോഷത്തിമിർപ്പിലാണ്. സ്വാതന്ത്ര്യത്തിന്റെ 76 വർഷങ്ങൾ പിന്നിടുമ്പോഴും രാഷ്ട്രത്തിന്റെ ഊർജ്ജവം സ്ഥൈര്യവും യൗവനകാന്തി പ്രസരിപ്പിക്കുന്നു എന്നത് ഓരോ ഇന്ത്യക്കാരനെയും അഭിമാനഭരിതനാക്കുന്നു.
അഗാധമായ രാജ്യസ്നേഹവും അതിരില്ലാത്ത വിശ്വ മാനവികതയും ഒത്തുപോകുന്ന മനോഹരമായ ഒരു ഭാവി സ്വാതന്ത്ര്യം ഇന്ത്യക്കായി സ്വപ്നം കണ്ടവരാണ് നമ്മുടെ നേതാക്കൾ. 76ൽ എത്തിനിൽക്കേ ആ സ്വപ്നങ്ങൾക്ക് എന്ത് സംഭവിച്ചു എന്ന് അന്വേഷിക്കേണ്ടതുണ്ട്. നേരിന്റെ ആഴങ്ങളിൽനിന്ന് വാക്കു ചുരത്തിയിരുന്ന രാജ്യം പ്രകടനാത്മക രാജ്യസ്നേഹത്തിന്റെ വരൾച്ചയിലേക്കാണോ ഓടിയെത്തുന്നത് എന്ന ചോദ്യം ഉയരുന്നുണ്ട് .
നിർഭയത്വത്തിന്റെ രാജ്യമാണ് നമ്മുടെ നേതാക്കൾ വിഭാവനം ചെയ്തത്, ഭയത്തിൽ നിന്നുള്ള ആ മോചനം മഹാഭൂരിപക്ഷത്തിനും കിട്ടിയിട്ടില്ല, വിശപ്പ്, തൊഴിലില്ലായ്മ, മാരക നിയമങ്ങൾ എന്നിവ ബ്രിട്ടീഷ് ഭരണകാലത്ത് നമ്മെ അസ്വസ്ഥരും ചകിതരുമാക്കിയിരുന്നു. ഇന്നും തൊഴിലില്ലായ്മ രൂക്ഷമാണ്. ബ്രിട്ടീഷ് കാലത്തെ നിയമങ്ങളും അവയുടെ കൂടുതൽ മൂർച്ചയുള്ള പരിഷ്കൃത പതിപ്പുകളും പൗരന്മാർക്ക് മേൽ ഭീതിയുടെ നിത്യസാന്നിധ്യമായിരിക്കുന്നു.
നാമുയർത്തിയ പതാക പറയേണ്ടത് ഭരണകൂടത്തിന്റെ അമിതാധികാരത്തിൽ നിന്ന് നാം സ്വതന്ത്രരാണ് എന്നായിരുന്നു. വ്യക്തിക്ക് സ്വാതന്ത്ര്യം ഇല്ലാത്ത ഒരിടമെല്ലാം മുക്കാൽ നൂറ്റാണ്ട് മുമ്പ് ആമോദത്തോടെ നാം എതിരെറ്റ ഇന്ത്യ. മാധ്യമങ്ങൾ ഭരണകൂടത്തെ വിമർശിച്ചാൽ രാജ്യദ്രോഹമായി ചിത്രീകരിക്കുന്ന കാലം ബ്രിട്ടന്റെ ഒഴിച്ചുപോക്കോടെ ഇല്ലാതാകും എന്നും നാം മോഹിച്ചു. വിയോജിക്കാനുള്ള സ്വാതന്ത്ര്യമാണ് യഥാർത്ഥ സ്വാതന്ത്ര്യം എന്ന് ചൊല്ലും ചെയ്തികൊണ്ടും സ്ഥാപിച്ചു എടുത്ത നേതാക്കളാണ് നമ്മുടെ അടിസ്ഥാനാദർശനങ്ങളും ഭരണഘടനയും രൂപപ്പെടുത്തിയത്, കാരണം സ്വാതന്ത്ര്യത്തിനുവേണ്ടി സന്ധിയില്ലാ സമരം അവർ നടത്തി. കേവലം പ്രകടനാത്മകം അല്ലാത്ത യാഥാർത്ഥ രാജ്യസ്നേഹമാണ് അവരെ നയിച്ചത്.
എല്ലാവരെയും ഉൾക്കൊള്ളുന്ന ജനാധിപത്യത്തിന്റെ പ്രഖ്യാപനമാണ് ഇന്ന് ഉയർന്നു പറക്കുന്ന ത്രിവർണ്ണങ്ങൾ, പക്ഷേ ബഹുസ്വരതയുടെ മഴവില്ല് മറന്ന് ഏക നിറത്തിന്റെ മുരടിപ്പിലേക്കാണ് നാം സഞ്ചരിക്കുന്നത്. പൗരത്വ നിയമ ഭേദഗതിയും കാർഷിക നിയമങ്ങളും പാസാക്കിയടുക്കാൻ കഴിയുന്ന ജനപ്രതിനിധി സഭകൾ നമുക്കുണ്ടായിരുന്നു. തിരുത്തൽ സ്ഥാപനങ്ങളാകേണ്ട മാധ്യമങ്ങളും ജുഡീഷ്യറിയും നിർവീര്യമാക്കപ്പെടുന്ന സന്ദർഭങ്ങൾ ധാരാളം. അപവൽകരണത്തിന്റെ ആർപ്പുവിളികൾ ഉയരുമ്പോൾ ആശ്രയമാകേണ്ടവർ മാളത്തിലൊളിക്കുന്നു. ആൾക്കൂട്ട സംസ്കാരം നിയമ വാഴച്ചക്കു മുകളിലും വിദ്വേഷ പ്രചാരണങ്ങൾ വസ്തുതകൾക്കു മുകളിലും ആധിപത്യം സ്ഥാപിക്കുന്നു. തീർച്ചയായും ഇതിനെയല്ല സ്വാതന്ത്ര്യം എന്ന് രാഷ്ട്രപിതാവും ഭരണഘടന ശില്പികളും സ്വാതന്ത്ര്യ സമര നേതാക്കളും വിളിച്ചത്. സുതാര്യതയാണ് സ്വാതന്ത്ര്യ ജനാധിപത്യത്തിന്റെ ആത്മാവ്.
1947 ൽ നാം സ്വാതന്ത്ര്യത്തിന്റെ ആകാശം തൊടുമ്പോൾ അരുതാത്ത വിഭജനത്തിന്റെ അപ്പം അവർ ആവിയിൽ വേവിച്ചെടുത്തിരുന്നു. തണ്ണിമത്തൻ പിളർന്ന കണക്ക് രാജ്യത്തെ രണ്ടായി പകുത്തു. ഗംഗയിലെ ജലം നമ്മുടെ ജീവിത രക്തം കൊണ്ട് ചുവന്നു. ഹൂഗ്ഗ്ളി നദിയിലെ ജലത്തിന്റെ ഒഴുക്ക് നമ്മുടെ കബന്ധങ്ങൾ കുമിഞ്ഞുകൂടി തടയപ്പെട്ടു.
കൊളോണിയൽ ഭരണകൂട സംവിധാനങ്ങൾ നടപ്പിലാക്കിയിരുന്ന ജനവിരുദ്ധ പ്രവർത്തനങ്ങളുടെ ആവർത്തനമാണ് നാം ഇന്ന് ഇന്ത്യയിൽ കാണുന്നത്. ഇത് കേവലമായ ഒരു ആരോപണമല്ല,മറിച്ച് സാമ്പത്തിക പിന്നാകാവസ്ഥയുമാണ് കൊളോണിയൽ ഭരണവുമായി സാമകാലിക ഇന്ത്യയെ ഉപമിക്കപ്പെടുന്നതിനുള്ള പ്രധാന കാരണമായി മാറിയിരിക്കുന്നത്. കൊളോണിയൽ ഭരണത്തെ ഓർമ്മപ്പെടുത്തുംവണ്ണം വിമോചനം,സ്വാതന്ത്ര്യം, എന്നീ പദങ്ങൾ വീണ്ടും സാമൂഹിക- സാമ്പത്തിക മേഖലയിൽ നമുക്ക് ഉയർത്തെണ്ടി വരുകയാണ്. ഇനി നാം ഇതര ചരിത്ര രചനകളെയും പരിശോധിച്ചാൽ എത്തിച്ചേരുന്നത് തീവ്ര ദേശ രാഷ്ട്ര സങ്കല്പങ്ങളിലും വർഗീയതയിലുമാണ്. ആധുനികതയുടെ മറ്റ് പുരോഗമനപരമായ ആശയങ്ങളുടെയും നിർമ്മാതാക്കൾ ഞങ്ങളെന്നാണ് ഈ വർഗീയ ചിത്രകാരന്മാർ നിരന്തരം പറയുന്നത്. രാഷ്ട്രീയവും സാംസ്കാരികവുമായ മനുഷ്യർ നടത്തുന്ന വ്യത്യാസങ്ങളായ പ്രവർത്തനങ്ങളിലൂടെയാണ് ഒരു രാഷ്ട്രത്തിലെ മനുഷ്യർ രൂപപ്പെടുന്നതെങ്കിൽ അതിനു വിരുദ്ധമായ നിലപാടുകളെ നടപ്പിലാക്കാനുള്ള ശ്രമമാണ് ഇന്ന് ഇന്ത്യയിൽ നാം കാണുന്നത്. ഇത്തരത്തിൽ മനുഷ്യ ജീവിതത്തിന്റെ സകലയിടങ്ങളിലും തെറ്റിദ്ധാരണ പകർത്തി നമ്മെ വരിഞ്ഞുമുറുകിയിരിക്കുന്ന ഇന്നത്തെ അവസ്ഥയെ മറികടുക്കുവാൻ ഊർജ്ജം നൽകുന്ന ഒന്നാണ് ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രം. അർധ ജനാധിപത്യമോ ആയ ഒരു സർക്കാറിനെ താഴെ ഇറക്കുന്നതിൽ വിജയിച്ചതിന് ചരിത്രത്തിലുള്ള ഏക ഉദാഹരണമാണ് ഇന്ത്യൻ ദേശീയ പ്രസ്ഥാനം. ഈ ചരിത്രം നമുക്ക് ഒരു പ്രതീക്ഷ നൽകുന്നുണ്ട്, സമകാലിക ഇന്ത്യയിലെ ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങളെ നാം കീഴടക്കും എന്ന പ്രതീക്ഷ!
മതത്തിന്റെ പ്രാധാന്യം.
രാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം ഇന്ത്യയിൽ മതേതരത്തിലുള്ള പ്രാധാന്യം രാഷ്ട്രപതി ഡോക്ടർ എസ് രാധാകൃഷ്ണൻ ഇങ്ങനെ വിളിച്ചിരിക്കുന്നു :
‘ ഇന്ത്യ ഒരു മതേതര രാഷ്ട്രമാലിക്കണമെന്ന് പറയുമ്പോൾ അദൃശ്യമായ ഒരു ആത്മാവിന്റെ യഥാർത്ഥത്തെയോ ജീവിതത്തിൽ മതത്തിന്റെ പ്രസക്തിയേയോ നിരാകരിക്കുകയോ മതരഹിതത്വത്തെ മാനിക്കുകയോ ചെയ്യുകയാണെന്ന് അതിനർത്ഥമില്ല. മതനിരപേക്ഷത തന്നെ ഒരു വാസ്തവിക മാത്രമായി തീർന്നുവെന്നോ രാഷ്ട്രം ദിവ്യമായി പ്രത്യേകാധികാരങ്ങൾ ഏറ്റെടുക്കുന്നുവേന്നോ ഉള്ള അർത്ഥവും അതിനില്ല. ഇന്ത്യൻ പാരമ്പര്യത്തിന്റെ അടിസ്ഥാനതത്വം ഈശ്വര വിശ്വാസമാണെങ്കിലും, ഇന്ത്യാരാഷ്ട്രം ഏതെങ്കിലും ഒരു മതവുമായി ഇണങ്ങി ചേരുകയോ അതിന്റെ നിയന്ത്രണത്തിന് വിധേയമാവുകയോ ചെയ്യില്ല. ഒരു മതത്തിനും മുൻഗണനാ പദവിയോ പ്രശസ്ത നിലയോ അനുവദിച്ചു കൂടാ; ദേശീയ ജീവിതത്തിലോ അന്താരാഷ്ട്രീയബന്ധങ്ങളിലെ ഒരു മതത്തിലും പ്രത്യേക അവകാശങ്ങൾക്ക് അനുമതി ഉണ്ടായിക്കൂടാ. അത് ജനാധിപത്യത്തിന്റെയും മൗലിക തത്വങ്ങളിൽ ലംഘനവും മതത്തിന്റെയും ഗവൺമെന്റിന്റെയും ഉത്തമ താല്പര്യങ്ങൾക്ക് വിരുദ്ധവും ആയിരിക്കും. ഇതൊക്കെയാണ് നമ്മുടെ നിലപാട് “
സഹിഷ്ണുതയുടെയും അച്ചടക്കത്തിന്റെയും മതനിഷ്പക്ഷതയുടെ ഈ കാഴ്ചപ്പാടിനെ ദേശീയവും അന്താരാഷ്ട്രീയവുമായി ജീവിതത്തിന്റെ ദീർഘവീക്ഷണപാരമായ ഒരു പങ്ക് വഹിക്കാനുണ്ട്. മറ്റുള്ളവർക്ക് നിഷേധിക്കുന്ന അവകാശങ്ങളും പ്രത്യേക ആനുകൂല്യങ്ങളും കൊണ്ട് ഒരു പൗര സംഘത്തിനും സ്വയം അഹങ്കരിക്കാനിടയായികൂടാത്തതാണ്. യാതൊരുളും ഇയാളുടെ മതം നിമിത്തം ഏതെങ്കിലും വിധത്തിലുള്ള അവശതയോ വിവേചനമോ അനുഭവിച്ചു കൂടാ. എല്ലാവരെയും പോലെ പൊതുജീവിതത്തിൽ പൂർണ്ണമായി പങ്കുവഹിക്കുന്നതിന് സ്വാതന്ത്ര്യനായിരിക്കണം. സ്റ്റററ ന്റെയും ക്രൈസ്തവരുടെയും ക്രൈസ്തവസഭയുടെയും വ്യതിരിക്തഭാവത്തിൽ ഉൾക്കൊണ്ട അടിസ്ഥാന തത്വമാണത്. ഇന്ത്യ രാഷ്ട്രത്തിന്റെ മതനിഷ്പക്ഷതയെ മതനിരപേക്ഷതയോടോ നിരീശ്വരതത്തോടോ കൂട്ടിക്കുഴച്ചു കൂടാ. ഇവിടെ നിർവചിക്കപ്പെട്ട മതേതരത്വം ഇന്ത്യയുടെ പൗരാണിക മതപാരമ്പര്യത്തിനുസൃതമാണ്.
ഭാവി അവസ്ഥകൾ
ലോകത്തെ എഴുതി തയ്യാറാക്കിയ ഏറ്റവും വലിയ ഭരണഘടനയുള്ള രാജ്യം ഭാരതമാണ്.
സ്വാതന്ത്ര്യം,സമത്വം, സാഹോദര്യം, നീതി, എന്നീ മൂല്യങ്ങളിൽ അധിഷ്ഠിതമായ ഇന്ത്യൻ ഭരണഘടന ലോകത്തിലെ ഏറ്റവും വലിയ ഭരണഘടനയാണ്. ജാതിയുടെയും മതത്തിന്റെയും ഭാഷയുടെയും രാഷ്ട്രീയത്തിന്റെയും പേരിൽ വൈവിധ്യമുള്ള ജനങ്ങളെ ഏകോപിപ്പിക്കുന്ന ഘടകമാണ് ഇന്ത്യൻ ഭരണഘടന. ജനതയുടെ ആശയ അഭിലാഷങ്ങളുടെ ലിഖിതരൂപം കൂടിയാണിത്.
എന്നാൽ,ഇന്ന് ഇന്ത്യ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധി ഭരണഘടനാ ശില്പികളുടെ അനുമാനങ്ങൾക്കപ്പുറമാണ്. പാർലമെന്ററി വ്യവസ്ഥ ജനതയുടെ മൗലിക അവകാശങ്ങളെ പോലും സംരക്ഷിക്കാൻ പ്രാപ്തമല്ലാത്ത വ്യവസ്ഥയാക്കിയ ഭരണാധികാരികൾ മാറ്റിയിരിക്കുന്നു. കേന്ദ്ര ഏജൻസികളെ അഭിമുഖീകരിക്കാത്ത ഒരൊറ്റ പ്രതീക്ഷപാർട്ടി നേതാക്കളും ഇന്ത്യയിൽ ഇല്ലെന്നായിരിക്കുന്നു. ഈ അപകട സൂചനകൾ രാജ്യത്തെ ശാശ്വത അപകടത്തിൽ ആക്കുന്നതാണ്. ഇന്ന് ഇന്ത്യയിൽ രണ്ട് വിധം നിയമങ്ങളാണ് വ്യവഹരിക്കുന്നത്. ഒന്ന് കേന്ദ്രസർക്കാരിനൊപ്പം ഉള്ളവർക്കുള്ള നിയമവും, മറ്റൊന്ന് പ്രതിപക്ഷത്തിനും ഭരണകൂടത്തെ എതിർക്കാൻ ധൈര്യപ്പെട്ടവർക്കെതിരെയുള്ള നിയമവും.
ഇത്തരമൊരു ഭരണകൂടവും ഭരണക്രമവും വിജയകരമായി മുന്നോട്ടുപോകുന്നുവെന്നതും ഒരു കോണിൽ നിന്നും ഏതൊരു വിധത്തിലുള്ള വെല്ലുവിളികൾ ഇക്കൂട്ടർ ക്കില്ല എന്നതും ആശങ്കാജനകമാണ്. ഇതിന്റെ പരിണിതഫലമാ
കട്ടെ ഭാവിയിൽ ഭരണകൂടങ്ങൾ ഒരു സങ്കോചവുമില്ലാതെ ഈ നടപടികൾ പകർത്തുമെന്നുള്ളതുമാണ്..!
ബ്രിട്ടീഷുകാർ സ്വാതന്ത്ര്യം നമുക്ക് വെള്ളിത്തളികയിൽ കൊണ്ടുവന്നതായിരുന്നില്ല. പരശതം രക്തസാക്ഷികളുടെ ഹൃദയഭിത്തിയും മസ്തകവും പിളർന്നു ചാലിട്ടൊഴുകിയ രക്തപുഴകളിൽ നീന്തിത്തുടിച്ചാണ് ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ സ്വപ്നതീരമണഞ്ഞത്. ആ സമരത്തിന്റെ
ബലിക്കല്ലിൽ ആഹുതി ചെയ്യപ്പെട്ട അനേകായിരങ്ങളുടെ അസ്ഥിപഞജരങ്ങളിൽ നിന്നുയിർകൊണ്ടതാണ് ഈ നാടിന്റെ സംസ്കൃതി.
അവിടെ നമ്മൾ എല്ലാവരും ഒന്നായിരുന്നു. ആ സംസ്കൃതി നമുക്ക് മറ്റെന്തിനേക്കാളും പ്രിയപ്പെട്ടതാണ്, അതുകൊണ്ടുതന്നെയാണ് വിവേകാനന്ദന്റെ കഷായത്തിൽ നിന്ന് യോഗിയുടെ കാവിയിലേക്കുള്ള ദൂരം നെഹ്റുവിന്റെ കോട്ടിൽ നിന്ന് മോദിയെൻ കോട്ടിലേക്കുള്ള അകലം രണ്ടും അളക്കുന്ന ശരാശരി ഭാരതീയ മനസ്സ് പിടക്കുന്നതും ആശങ്കകൾ നമ്മെ മൂടുന്നതും.
ജയ് ഹിന്ദ്.