ഭൗതികതയിലേക്ക് ചേക്കേറുന്ന മതവിദ്യാർത്ഥികൾ

മക്കളുടെ ശോഭനമായ ഭാവിക്കുവേണ്ടി മതവിദ്യാർത്ഥി സ്ഥാപനങ്ങളിൽ നമ്മൾ ചേർത്തുമ്പോഴും അവർ ശ്രദ്ധിക്കുമെന്ന ചിന്തയിൽനിന്ന് മാതാപിതാക്കൾ മക്കളിൽ നിന്നുള്ള ശ്രദ്ധ തിരിക്കുന്ന കാലഘട്ടം കൂടിയാണ് കടന്നുപോകുന്നത്. അതുകൊണ്ടുതന്നെ അവിടത്തെ സംസ്കാരത്തിൽപലരിലും പല ശൂന്യതയും കടന്നു വരുന്നുണ്ട്. മതത്തേക്കാൾ ഭൗതിക പ്രാധാന്യം കൊടുത്ത്, ലിബറലിസവുംകാത്തുസൂക്ഷിക്കേണ്ട എല്ലാ മനോഭാവത്തെയും പൊളിച്ചടക്കുന്ന രീതിയിൽ നിരീശ്വരവാദവും സമൂഹത്തിൽ കുത്തിവെക്കപ്പെടുന്നു എന്നുള്ളതാണ് സത്യം.
മക്കളുടെ ശോഭനമായ ഭാവിയാണ് നമ്മെ ഈ കൊണ്ടാട്ടങ്ങള്‍ക്കെല്ലാം നിര്‍ബന്ധിപ്പിക്കുകയും പാകപ്പെടുത്തുകയും ചെയ്യുന്നത്. മതവിദ്യാഭ്യാസവും മതപരമായ അച്ചടക്കവും സംസ്കാരവും ലഭിക്കാതെ മക്കള്‍ വളര്‍ന്നുവന്നാല്‍ അതിന്‍റെ ദുരന്തം നാം തന്നെ വഹിക്കേണ്ടിവരും. അവരുടെ സ്റ്റാറ്റസിന് നിരക്കാത്തവരാണ് നാമെന്നതിനാല്‍ (വാര്‍ധക്യ കാലത്ത് പ്രത്യേകിച്ചും) തിരസ്കരിക്കപ്പെടുന്ന സാഹചര്യം മുന്‍കൂട്ടി കാണേണ്ടിവരും. അന്ന് ഈ പുറന്തള്ളലിന്‍റെ പേരില്‍ അവരെ ആക്ഷേപിച്ചത് കൊണ്ടായില്ല. ദുരിതം നാം വരുത്തിവച്ചതാണെന്ന് ഉള്‍ക്കൊള്ളുക തന്നെ വേണം. മത വിദ്യാഭ്യാസം കൊടുക്കുക മാത്രമല്ല അതിലൂടെ ശ്രദ്ധ കൊടുക്കുകയും കൂടി ചെയ്താൽ മാത്രമേ ഇതിൽ നിന്ന് നമുക്ക് രക്ഷ നേടാൻ കഴിയും..കിടപ്പാടം വിറ്റ് മക്കളെ പഠിപ്പിച്ച് വലിയവരാക്കിയവര്‍ തീ തിന്ന് ജീവിക്കുന്നത് അനുഭവമാണ്. അങ്ങനെയൊരു ദുര്യോഗത്തെ വേള്‍ക്കണമോ എന്നാലോചിക്കുക.
സ്റ്റഡി ടൂറുകളും പഠന ക്യാമ്പുകളും വര്‍ധിച്ച അളവില്‍ സ്കൂളുകളിലും കലാലയങ്ങളിലും നടക്കുന്നു. വിദ്യാര്‍ത്ഥികള്‍ മാത്രവും രക്ഷിതാക്കള്‍ ചേര്‍ന്നും ഇത്തരം പരിപാടികളില്‍ സംബന്ധിക്കാറുണ്ട്. നന്നായി ശ്രദ്ധിച്ചില്ലെങ്കില്‍ പഴി കേള്‍ക്കാനും ദു:ഖിക്കാനും നാം മാത്രമാണുണ്ടാവുകയെന്നോര്‍ക്കണം, ഇതൊന്നും മതകലാലയങ്ങളിൽ ചേക്കേറുന്നില്ലെങ്കിലും അവിടേക്ക് കടന്നുവരുന്ന ലിബറൽ ചിന്തകൾ നമ്മെ ഭയപ്പെടുത്തേണ്ടതുണ്ട്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മില്‍ ഉദാരമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിന്‍റെ സ്വാഭാവികതയായിട്ടുണ്ട്. ഇണയും തുണയുമെന്ന പോലെയുള്ള സൗഹൃദങ്ങള്‍ കാമ്പസിന്‍റെ മതില്‍കെട്ടു കടന്ന് തെരുവിലേക്ക് വ്യാപിക്കുന്നതും വഴിയോരക്കാഴ്ചയാണ്. കുട്ടികളല്ലേ, അതൊക്കെ സാരമാക്കാനുണ്ടോ എന്നാണ് ചില രക്ഷിതാക്കളുടെ മനോഗതം. പഴയ കാലമല്ല ഇതെന്ന് ന്യായീകരണവും. സംസ്കാരവും മതബോധവുമുള്ള വിശ്വാസികള്‍ക്കൊരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത കാഴ്ചയാണിത്.
മക്കളെ എങ്ങനെയാണ് വളര്‍ത്തേണ്ടതെന്ന് ഇസ്ലാം കൃത്യമായി പഠിപ്പിച്ചിട്ടുണ്ട്. മനുഷ്യനെ പടച്ച നാഥന്‍ അവനെ കൊണ്ട് ലക്ഷ്യംവച്ചതെന്താണോ അതിനു പറ്റുംവിധമാകണം അവന്‍റെ ജീവിതം. വിശ്വാസി എന്ന വ്യക്തിത്വത്തിന്‍റെ ബാധ്യതകള്‍ പൂര്‍ത്തീകരിക്കാതെ പോകരുത്. അതില്‍ വിമുഖതയും അലംഭാവവും പാടില്ല. ആരെങ്കിലും വരക്കുന്ന വരയിലൂടെയല്ല വിശ്വാസി സഞ്ചരിക്കേണ്ടത്. പ്രപഞ്ചനാഥനും പ്രവാചകരും വരച്ച വരയാണ് വിശ്വാസിയുടെ പാത. അല്ലാഹു പറഞ്ഞു: നിശ്ചയം ഇതാണ് എന്‍റെ മാര്‍ഗം. ആകയാല്‍ അത് നിങ്ങള്‍ പിന്തുടരുക (അല്‍അന്‍ആം: 153).
നമ്മുടെ സന്താനങ്ങളെ എവിടെ പഠിപ്പിക്കണം, എന്ത് പഠിപ്പിക്കണം, എങ്ങനെ പഠിപ്പിക്കണം എന്ന് സത്യവിശ്വാസത്തിന്‍റെ പരിധിയില്‍ നിന്ന് നാമാലോചിക്കണം. മുസ്ലിം സമൂഹത്തിന്‍റെ സത്യാദര്‍ശ സംരക്ഷണത്തിന് മുഖ്യപരിഗണന നല്‍കി പ്രവര്‍ത്തിക്കുന്നവര്‍ ഇന്ന് ധാരാളമുണ്ട്. നാഥന്‍ നമുക്കൊരുക്കിയ സൗകര്യമാണത്. മതപഠനവും മതപരമായ അച്ചടക്കവും ഒരളവോളമെങ്കിലും അതിലൂടെ സന്താനങ്ങള്‍ക്കു പകരാന്‍ നമുക്ക് സാധിക്കുക തന്നെ വേണം. പൊങ്ങച്ചവും ദിവാസ്വപ്നങ്ങളും അതിമോഹങ്ങളും തല്‍ക്കാലത്തേക്ക് മാറ്റിവച്ച് നമുക്ക് കൂടി ഉപകരിക്കുന്ന മക്കളായി അവര്‍ വളരട്ടെ. അതിന് നാമവരെ അനുവദിക്കുക.
മുസ്ലിം സമുദായത്തിന്‍റെ പരിദേവനം പറഞ്ഞ് നല്ലവരായ ഉദാരമതികളില്‍ നിന്നും വിദേശ രാഷ്ട്രനായകരില്‍ നിന്നടക്കം പണം വാങ്ങിയുണ്ടാക്കിയ സ്ഥാപനങ്ങള്‍ നമ്മുടെ നാട്ടില്‍ ഏറെയുണ്ട്. പാവപ്പെട്ടവരെ മറയാക്കി പിരിച്ചെടുത്ത പണം കൊണ്ട് പടുത്തുയര്‍ത്തിയ ഈ സ്ഥാപനങ്ങളില്‍ സീറ്റൊന്നിന് വലിയ കോഴ വാങ്ങി തടിച്ചുകൊഴുത്തവരും സുഖജീവിതം നയിക്കുന്നവരും ഇസ്ലാമിക സംസ്കാരത്തിനും അച്ചടക്കത്തിനുമെതിരെ കലിതുള്ളുന്ന കാഴ്ച നാം കാണുന്നു. അത്തരക്കാര്‍ സമുദായത്തിലെ പരാന്ന ഭോജികളാണ്. സമുദായത്തിന്‍റെ വിദ്യാഭ്യാസാവശ്യം പരിഹരിക്കാന്‍ പ്രസ്തുത സൊസൈറ്റി മതി എന്ന് പറഞ്ഞ് സമുദായത്തെ കൂട്ടിക്കൊടുക്കുന്നവരുമുണ്ട്. നാം പഠിച്ചതും പൈതൃകമായി നമുക്ക് ലഭിച്ചതുമായ വിശ്വാസാദര്‍ശ സംസ്കാരങ്ങളും മൂല്യവിചാരങ്ങളും തകര്‍ത്തു തരിപ്പണമാക്കുന്നതിന് വലവിരിച്ച് കാത്തുനില്‍ക്കുന്നവര്‍ക്ക് തലവച്ചുകൊടുക്കാതിരിക്കാനെങ്കിലും സമുദായം ജാഗ്രത പുലര്‍ത്തണം. മതം പഠിപ്പിക്കാത്ത, പരിശീലിപ്പിക്കാത്ത, മതനിരാസം വളര്‍ത്തുന്നവരും ആത്മീയ നാശം സംഭവിച്ചവരുമായ ഭാവിതലമുറയെയാണ് ഇത്തരക്കാര്‍ ലക്ഷ്യം വെക്കുന്നതെന്ന് തിരിച്ചറിയാന്‍ സമയം വൈകിക്കൂടാമതം പഠനം ഉപകരിക്കുന്ന മുതലാവുക തന്നെ വേണം. അതിന് അച്ചടക്കമുള്ള മതപഠനം അനിവാര്യം.