ആത്മ സംസ്‌ക്കരനത്തിലൂടെ അല്ലാഹുവിലേക്ക്

“”ലോകങ്ങളൊക്കെയും കാത്തു സംരക്ഷിക്കുന്ന ലോകൈകനാഥന് സർവ്വസ്തുതിയും””
ഒരു മുസ്‌ലിമിന് അല്ലാഹുവിലേക്ക് അടുക്കാന്‍ വൈവിധ്യങ്ങളായ ആരാധനാ കർമ്മങ്ങളുണ്ട് .അവ ഇസ്‌ലാമിന്റെ സ്തംഭങ്ങളായി നിലകൊള്ളുന്ന അടിസ്ഥാനപരമായ ഫര്‍ളുകളില്‍ മാത്രം പരിമിതമല്ല .ഈ ആരാധനകള്‍ക്ക് വ്യക്തിപരമായും സാമൂഹികമായും നിരവധി നേട്ടങ്ങളുണ്ട്. ഓരോ വ്യക്തിയുടെ കഴിവിനും പ്രാപ്തിക്കും, അവനെ അല്ലാഹു നിലനിര്‍ത്തിയ സാഹചര്യത്തിനും അനുസരിച്ച് അല്ലാഹുവിലേക്ക് അടുക്കാന്‍ യോഗ്യമായ രീതിയില്‍ അല്ലാഹു ആരാധന കർമ്മങ്ങളെ വൈവിധ്യങ്ങളാക്കി സജ്ജീകരിച്ചിട്ടുണ്ട്. ഇത് അല്ലാഹു മുഅ്മിനീങ്ങള്‍ക്ക് നല്‍കിയ വിശാലതയാണ്.വൈവിധ്യങ്ങളായ ആരാധന കൃത്യങ്ങളുടെ സ്വീകാര്യതയും പ്രതിഫലവും ഉണ്ടാകുന്നത് അല്ലാഹുവില്‍ നിന്നുള്ള തൃപ്തി സ്വായത്തമാക്കാന്‍ വേണ്ടിയാകുമ്പോള്‍ മാത്രമാണ്. ഈ വൈവിധ്യങ്ങളായ സത്കര്‍മ്മങ്ങളിലൂടെ പ്രതിഫലം സ്വായത്തമാക്കണമെങ്കില്‍ മര്‍മ്മ പ്രധാനമായ ഒരു നിബന്ധനയുണ്ട്. ആ നിബന്ധന പാലിക്കുമ്പോള്‍ മാത്രമാണ് വ്യത്യസ്ത പ്രവര്‍ത്തനങ്ങള്‍ ആരാധനകളായി പരിണമിക്കുന്നത്. ഉദ്ദേശ ശുദ്ധിയോടെ പ്രവര്‍ത്തിക്കുക എന്നതാണ് പരാമര്‍ശിത നിബന്ധന. അല്ലാഹുവിന്റെ പ്രീതി, പൊരുത്തം എന്നിവ കരസ്ഥമാക്കി അവനിലേക്ക് അടുക്കുക എന്ന ലക്ഷ്യം മാത്രമായിരിക്കണം കര്‍മ്മങ്ങള്‍ നിര്‍വഹിക്കുമ്പോള്‍ വ്യക്തികളില്‍ ഉണ്ടാകേണ്ടത്.വിശ്വാസിയെ സംബന്ധിച്ചിടത്തോളം സ്വര്‍ഗ്ഗ പ്രവേശനത്തിന് അനിവാര്യമാണ് ഹൃദയ സംസ്‌കരണം.കാല ചക്രത്തിന്റെ കറക്കത്തിനനുസരിച്ച് വിശ്വാസികള്‍ പലരും കോലം കെട്ടുന്ന സാഹചര്യത്തിൽ ഹൃദയത്തെ കാര്‍ന്നുതിന്നുന്ന രോഗങ്ങള്‍,അനന്തരഫലങ്ങള്‍,പ്രതിവിധികള്‍,സ്വഭാവഗുണങ്ങള്‍ എന്നിവയെ കുറിച്ച് നവയുവത മനസ്സിലാക്കല്‍ അത്യന്താപേക്ഷിതമാണ്.സല്‍സ്വഭാവം,നിഷ്‌കളങ്കത,ക്ഷമ തുടങ്ങിയവ ഹൃദയ സംസ്‌കരണത്തിന്റെ അടയാളങ്ങളാണ്.വിശുദ്ധ ഇസ്ലാം ഇവക്ക് വളരെയധികം പ്രാധാന്യം നല്‍കിയിട്ടുണ്ട്.അഹങ്കാരം,അഹന്ത,ലോകമാന്യം തുടങ്ങിയ ഹൃദയമാലിന്യങ്ങളില്‍ നിന്നും പരദൂഷണം,ഏഷണി,അശ്ലീലം തുടങ്ങിയ നാവിന്‍ ദോഷങ്ങളില്‍ നിന്നും മുക്തമാവല്‍ സല്‍സ്വഭാവത്തിന്റെ സവിശേഷതകളാണ്.ഹൃദയ സംസ്‌കരണമാണ് സല്‍സ്വഭാവത്തിന്റെ അടിത്തറ.ഇത് അല്ലാഹുവിന്റെയും മുത്ത് നബി(സ്വ)യുടെയും ജനങ്ങളുടെയും സ്‌നേഹത്തിനും തൃപ്തിക്കും നിദാനമാകുന്നു.
‘അന്ത്യ ദിനത്തില്‍ നന്മയും സ്രഷ്ടാവിലേക്ക് അടുപ്പിക്കുന്ന ആരാധനാകര്‍മങ്ങള്‍ ആത്മസംസ്‌കരണത്തിനുള്ള ഒന്നാന്തരം ചികിത്സയാണ്.തിന്മയും തൂക്കുന്ന തുലാസില്‍ സത്യ വിശ്വാസിയായ ഒരടിമക്ക് സല്‍സ്വഭാവത്തേക്കാള്‍ കൂടുതല്‍ ഭാരം തൂങ്ങുന്ന മറ്റൊരു സല്‍കര്‍മ്മവുമില്ല.
സ്രഷ്ടാവിലേക്ക് അടുപ്പിക്കുന്ന ആരാധനാകര്‍മങ്ങള്‍ ആത്മസംസ്‌കരണത്തിനുള്ള ഒന്നാന്തരം ചികിത്സയാണ്.വിശ്വാസികള്‍ക്ക് ആത്മ സംസ്‌കരണത്തിന്റെയും ആരാധനാധന്യതയുടെയും പുത്തനുണര്‍വുകള്‍ സമ്മാനിക്കുന്ന വിശുദ്ധ റമസാനില്‍ നാം കൂടുതല്‍ നന്മകളെക്കൊണ്ട് ധന്യമാക്കണം. ആരാധനകള്‍ക്കും ദാനധര്‍മങ്ങള്‍ക്കും ഒട്ടേറെ പ്രതിഫലം നല്‍കപ്പെടുന്ന ഈ പുണ്യ മാസത്തില്‍ കഷ്ടതയനുഭവിക്കുന്നവന്റെ കണ്ണീരൊപ്പാനും അവരെ സഹായിക്കാനും നാം മുന്നിട്ടിറങ്ങണം. നിങ്ങള്‍ ഒരു കാരക്കച്ചീന്തുകൊണ്ടെങ്കിലും നരകത്തെ കാക്കുക എന്ന പ്രവാചകാധ്യാപനം ദാനധര്‍മങ്ങളുടെ പ്രാധാന്യം വ്യക്തമാക്കുന്നു. നന്മകള്‍ ജീവിതത്തില്‍ പകര്‍ത്താന്‍ തിരുവാക്കുകള്‍ നമുക്ക് ആവേശം നൽകുന്നു .റമസാന്‍ അര്‍ഥം സൂചിപ്പിക്കുന്നതുപോലെ തിന്മകളും ദുര്‍പ്രവൃത്തികളും കരിച്ച് മനസ്സും ശരീരവും പാപമുക്തമാക്കേണ്ട മാസമാണ്. പുണ്യങ്ങളും പ്രതിഫലങ്ങളും ധാരാളമായി നല്‍കപ്പെടുന്ന ഈ വിശുദ്ധ രാവിരവുകള്‍ ആരാധനകള്‍ കൊണ്ട് ധന്യമാക്കുക. മനസ്സിനേയും ശരീരത്തേയും ദുര്‍മാര്‍ഗങ്ങളില്‍ തളച്ചിടുന്ന വാക്കുകളില്‍ നിന്നും പ്രവൃത്തികളില്‍ നിന്നും വിട്ടുനില്‍ക്കുക. തിരുനബി(സ) ഉണര്‍ത്തിയതു പോലെ നിങ്ങള്‍ക്ക് വാക്കിലും പ്രവൃത്തിയിലും സൂക്ഷ്മത പുലര്‍ത്താനാവുന്നില്ലെങ്കില്‍ നിങ്ങള്‍ മിണ്ടാതിരിക്കുക. നോമ്പുകാരന്റെ അടക്കവും… നോമ്പുകാരന്റെ അടക്കവും ഉറക്കവുമെല്ലാം ആരാധനയാണെന്ന് മഹത്തുക്കള്‍ രേഖപ്പെടുത്തുന്നു. വിശുദ്ധിയുടെ വസന്തം പെയ്തിറങ്ങുന്ന ഈ മാസം നമുക്ക് സുകൃതങ്ങളും നന്മകളും കൊണ്ട് ധന്യമാക്കാം. അങ്ങനെ നമ്മുക്ക് ആത്മ സംസ്‌ക്കരണതിലൂടെ അല്ലാഹുവിലേക്ക് അടുക്കം. നാഥൻ തുണക്കട്ടെ… ആമീൻ